കനത്ത മഴ.. വീടിൻ്റെ പിൻഭാഗം തകർന്നു അയൽവാസിയുടെ വീട്ടിൽ പതിച്ചു…

 
തിരുവനന്തപുരം: കനത്ത മഴയിൽ കാട്ടാക്കട പന്നിയോട് വീടിൻ്റെ പിൻഭാഗം തകർന്നു അയൽവാസിയുടെ വീട്ടിൽ പതിച്ചു. അശോകൻ-ഗായത്രി ദമ്പതികളുടെ വീടിൻ്റെ പിൻവശമാണ് പൂർണമായി തകർന്നത്. അയൽവാസിയായ മേക്കുംകര വീട്ടിൽ പി രാജുവിന്റെ വീട്ടിലെ കുളിമുറിയും ശൗചാലയവും വീടിൻ്റെ ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചു. രാത്രി 11:45 ഓടെ ഉഗ്ര ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുകളിലത്തെ വീടിൻ്റെ ഭാഗം തകർന്നതായി കാണുന്നതെന്നും വീട്ടുകാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ അശോകനും ഭാര്യയും രണ്ട് പെൺമക്കളും ബന്ധുവിന്റെ വീട്ടിലായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
Previous Post Next Post