ബേക്കറികളിൽ റെയ്ഡ്… അടുക്കളയിൽ പുഴു അരിക്കുന്നു,,ആഴ്ച്ചകൾ പഴക്കം ചെന്ന ചിപ്സ്, കപ്പ വറുത്തത്,മിക്സ്ച്ചർ, കിഴങ്ങ് വറുത്തത്, മസാല പുരട്ടി വച്ച വറക്കാനുള്ള ഭക്ഷ്യസാധനങ്ങൾ, കാലഹരണപ്പെട്ട ശീതളപാനിയങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.

 
ആലപ്പുഴ : നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ നഗരത്തിലെ പ്രമുഖ ബേക്കറിയിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഇന്നു രാവിലെ 11 മുതൽ 12 വരെയായിരുന്നു പരിശോധന. ബോട്ട് ജെട്ടിക്ക് സമീപം അശോക ബേക്കറിയിൽ നടന്ന പരിശോധനയിൽ ആഴ്ച്ചകൾ പഴക്കം ചെന്ന ചിപ്സ്, കപ്പ വറുത്തത്,
മിക്സ്ച്ചർ, കിഴങ്ങ് വറുത്തത്, മസാല പുരട്ടി വച്ച വറക്കാനുള്ള ഭക്ഷ്യസാധനങ്ങൾ, കാലഹരണപ്പെട്ട ശീതളപാനിയങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.

അടുക്കളയിൽ സാധനങ്ങൾ മുറിക്കുന്ന സ്ഥലത്തും കഴുകുന്നിടത്തും പുഴു അരിക്കുന്നതും പകൽ നേരത്തും എലികൾ ഓടുന്നതും കണ്ടെത്തി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ചുമതലയിൽ മേൽ നടപടി തുടങ്ങി. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ എ എസ്. കവിത, കൗൺസിലർമാർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
Previous Post Next Post