മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സഹകരണ സംഘത്തിലും ലക്ഷങ്ങളുടെ ക്രമക്കേടെന്ന് പരാതി



പത്തനംതിട്ട : പത്തനംതിട്ട മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സഹകരണ സംഘത്തിലും ലക്ഷങ്ങളുടെ ക്രമക്കേടെന്ന് പരാതി. വിജിലൻസ് അന്വേഷണവും വകുപ്പുതല നടപടിയും വന്നതോടെ സംഘത്തിൽ അംഗങ്ങളായ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് ഇന്ന് വാഹനങ്ങളുമായി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കോന്നിയിലെയും പരിസര പ്രദേശങ്ങളിലെയും ഡ്രൈവിംഗ് സ്കൂളുകളെ സ്വന്തം പരിശീലന ലൈസൻസ് സറണ്ടർ ചെയ്യിച്ചാണ് സംഘത്തിന് കീഴിലേക്കെത്തിച്ചത്.

2019 ൽ തുടക്കകാലത്ത് നല്ല നിലയിൽ പ്രവർത്തിച്ച സംഘത്തിൽ പിന്നീട് ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് പരിശോധനയിൽ സംഘത്തിന് മോട്ടോർ വാഹനവകുപ്പിന്‍റെ മതിയായ അനുമതിയില്ലെന്ന് കണ്ടെത്തിയതോടെ സ്റ്റോപ്പ് മെമ്മോ കിട്ടി. ഇതോടെ, സഹകരണ സംഘത്തിൽ ചേർന്ന ഡ്രൈവിംഗ് സ്കൂളുകൾ പെരുവഴിയിലുമായി. 90 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് സംഘത്തിൽ കണ്ടെത്തിയെന്നാണ് ഭരണസമിതി അംഗങ്ങളായ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ തന്നെ പറയുന്നത്.
Previous Post Next Post