വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി



നാല് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെന്‍ഹുവ 15ല്‍ നിന്ന് ക്രെയ്നുകള്‍ ഇറക്കി. ആദ്യ യാര്‍ഡിലേക്കുള്ള ക്രെയ്നുകളാണ് ഇറക്കിയത്. കടല്‍ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നുമാണ് നടപടി ക്രമങ്ങള്‍ വൈകിയത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍  ആഘോഷപൂര്‍വം സ്വീകരണം നല്‍കി നാല്  ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല

രണ്ടു ജീവനക്കാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ ഇന്നലെയാണ് എഫ്ആര്‍ആര്‍ഒ അനുമതി നല്‍കിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഒക്ടോബര്‍ 15നാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലായ ഷെന്‍ഹുവ 15നെ ഊഷ്മളമായി വരവേറ്റത്. പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിഴിഞ്ഞത്തേക്ക് കപ്പല്‍ അടുപ്പിച്ചത്. 

കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശശി തരൂര്‍ എം.പി. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നുഎം.വിന്‍സെന്റ് എം.എല്‍.എ., തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ് ഝാ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Previous Post Next Post