കേരളത്തിലെ സഹകരണ മേഖല ആര് നിരുവിച്ചാലും തകരില്ല മന്ത്രി വി എൻ വാസവൻ....പാമ്പാടി സർവീസ് സഹകരണ ബാങ്ക് കാർഷിക വികസന വിപണന കേന്ദ്രത്തിലെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


പാമ്പാടി> കേരളത്തിലെ  സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണെന്നും ആര് ശ്രമിച്ചാലും
 അതിനെ തകർക്കാൻ കഴിയില്ലെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളിൽ വിശ്വാസം അർപ്പിച്ച്  പണം നിക്ഷേപിച്ചിട്ടുള്ള നിക്ഷേപകരുടെ ഓരോ രൂപയ്ക്കും ഗവൺമെന്റിന് ഉത്തരവാദിത്വമുണ്ട്.
 നിക്ഷേപകരുടെ പണം എടുത്തല്ല
സഹകരണ ക്ഷേമനിധി രൂപീകരിക്കുന്നത്.2.5 ലക്ഷം കോടിയുടെ നിക്ഷേപം സഹകരണമേഖലയിലുണ്ട്. അന്വേക്ഷണം നടന്നതുകൊണ്ടാണ് തെറ്റ് ചെയ്ത കുറച്ച് സംഘങ്ങളെ കണ്ടെത്താനായത് അവർക്കെതിരെ കർശനമാര നടപടിയും ഉണ്ടാവും ഭാവിയിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാനാണ് ശക്തമായ സംരക്ഷണത്തോടുകൂടിയ നിയമപരിഷ്കരണം നടപ്പിലാക്കുന്നതെന്നും  അദ്ദേഹം വ്യക്തമാക്കി. പാമ്പാടി സർവീസ് സഹകരണ ബാങ്ക്  കാർഷിക വികസന വിപണന കേന്ദ്രത്തിലെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി..സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്ണൻ ഷാജി ചേനേപറമ്പിലിന് കാർഷികോപകരണം നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വക്കേറ്റ് റെജി സഖറിയ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് വി എം പ്രദീപ് അധ്യക്ഷനായി   ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം മാത്യു. സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ  കെ പി ഉണ്ണികൃഷ്ണൻ നായർ. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഹരികുമാർ  ഗ്രാമപഞ്ചായത്ത് അംഗം കെ കെ തങ്കപ്പൻ. ബാങ്ക് ഭരണസമിതി അംഗങ്ങളായ ശശികല പ്രതീഷ് കെവൈ ചാക്കോ വി കെ അനൂപ് കുമാർ  എന്നിവർ പ്രസംഗിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് അനിൽ നൈനാൻ സ്വാഗതവും സെക്രട്ടറി കെ എസ് അമ്പിളി നന്ദിയും പറഞ്ഞു.
 വീടുകളിലും കൃഷിക്കും ഉപയോഗിക്കാൻ കഴിയുന്ന കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും 10 മുതൽ 40 ശതമാനം വരെ സബ്സിഡി നിരക്കിൽ കാർഷിക വിപണന കേന്ദ്രത്തിൽ നിന്നും ലഭിക്കും.
Previous Post Next Post