കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ



 കോട്ടയം: ബസ് ജീവനക്കാരനായ  യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ മറ്റത്തിൽ വീട്ടിൽ സച്ചിൻ എം.വിജയൻ (23) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാരനായ  ഇയാളും, സുഹൃത്തും ചേർന്ന് കഴിഞ്ഞയാഴ്ച നാഗമ്പടം ബസ്റ്റാൻഡിൽ വച്ച്  മറ്റൊരു ബസ്സിലെ ജീവനക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു. സച്ചിന്റെ സുഹൃത്തിന്  യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സച്ചിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജു പി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മുഖ്യപ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.
Previous Post Next Post