‘യുഎന്നില്‍ നിന്ന് വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല’; ശശി തരൂരിനെതിരെ എസ്‌കെഎസ്എസ്എഫ്

 



മുസ്ലിംലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം.പി നടത്തിയ പരാമര്‍ശത്തിന് എതിരെ എസ്‌കെഎസ്എസ്എഫ്. ഇസ്രയേലിനെതിരെ നടന്നത് ഭീകരക്രമണമെന്ന ശശി തരൂരിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ നിന്ന് ശശി തരൂര്‍ വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകി എന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഏതാനും ദിവസം മുമ്പ് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഫലസ്തീന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചപ്പോള്‍ അതിനെ ശശി തരൂര്‍ ശക്തമായി എതിര്‍ത്തതായി അറിയാന്‍ കഴിഞ്ഞു. രമേശ് ചെന്നിത്തല അനുകൂലമായിഗാന്ധിജിയും നെഹ്‌റുവും മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാറും പാര്‍ടി നേതൃത്വവും ഇക്കാലമത്രയും ഫലസ്തീന്‍ ജനതയോട് കൂടെ നില്‍ക്കുകയും ഇസ്രയേല്‍ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്.

ഇതില്‍ നിന്ന് ഭിന്നമായി ശശി തരൂര്‍ പോലുള്ള ഒരാളില്‍ നിന്നുണ്ടായ പരാമര്‍ശം അത്ഭുതപ്പെടുത്തി. ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി. വാദിച്ചതിനൊടുവിലാണത്രേ പ്രമേയം അംഗീകരിക്കപ്പെട്ടത്.
Previous Post Next Post