ബ​ഹ്റൈ​നി​ൽ ​നി​ന്ന് കൂടുതൽ സർവീസുകൾ; കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ല്ലാ ദി​വ​സ​വും, കോം​പ്ലി​മെ​ന്റ​റി മീ​ൽ​സ് നി​ർ​ത്ത​ലാ​ക്കി



 ബഹ്റെെൻ: എയർ ഇന്ത്യ ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നു. സർവിസുകളുടെ വിന്റർ ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 29ന് ആയിരിക്കും സർവീസുകൾ തുടങ്ങുന്നത്. കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആണ് സർവീസുള്ളത്. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തേക്ക് ഞായർ, ബുധൻ ദിവസങ്ങളിൽ ആയിരിക്കും വിമാന സർവീസ് ഉണ്ടായിരിക്കുക.



മംഗളൂരു, കണ്ണൂർ ഭാഗത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കും. ഡൽഹിയിലേക്ക് എന്നും സർവീസ് ഉണ്ടായിരിക്കും. കോഴിക്കോട്ടേക്ക് ഇപ്പോൾ 5 സർവീസുകൾ ആണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇതാണ് ഇനി മുതൽ എല്ലാ ദിവസവും ആയി മാറുന്നത്. സർവീസുകൾ രാത്രി ആകാൻ ആണ് സാധ്യത. ബഹ്റെെനിലേക്കുള്ള യാത്രക്കാർക്ക് പോകാൻ വേണ്ടി പുതിയ വിമാന സർവീസ് ഗുണം ചെയ്യും.കൊച്ചിയിലേക്ക് രണ്ടു ദിവസം മാത്രമാണ് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത്. ഇത് നാല് സർവീസായി മാറും. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ സർവിസ് നാലെണ്ണം ആയിരുന്നു. ഇത് ദിവസവും ഉണ്ടാകും. സർവീസുകൾ എപ്പോൾ ആയിരിക്കും എന്നത സംബന്ധിച്ചുള്ള സമയവും കൂടുതൽ വിവരങ്ങളും അടുത്ത ദിവസം പ്രഖ്യാപിക്കും. കൂടാതെ യാത്രക്കാർക്ക് നൽകിയിരുന്ന കോംപ്ലിമെന്ററി മീൽസ് നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു.
Previous Post Next Post