പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവ് മൂലം.. മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്..


 
കണ്ണൂർ: പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. ജീപ്പിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ല. പൊലീസ് വാഹനത്തിന്റെ ആക്‌സിൽ ജോയിന്റ് പൊട്ടിയത് അപകടത്തിലെന്നും എം.വി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂർ, എ.ആർ ക്യാമ്പിലെ പോലീസ് ജീപ്പ് നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. അപകടം ഡ്രൈവറുടെ പിഴവെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തൽ. എ.ആർ ക്യാമ്പിലെ എ.എസ്.ഐ സന്തോഷാണ് വാഹനമോടിച്ചിരുന്നത്.
Previous Post Next Post