ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് പിക്കപ്പിലിടിച്ചു.. ഡ്രൈവർക്ക്…


കൊല്ലം: ചിതറയിൽ ആംബുലൻസ് പിക്കപ്പിലിടിച്ച് അപകടം. ഇന്ന് രാവിലെ ചിതറ പാങ്ങോട് റോഡിൽ കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് എതിരെ വന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറിന് ഗുരുതര പരുക്കേറ്റു. രോഗിയെ കയറ്റാൻ പോയ ആബുലൻസിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. ​ മുനീറിനെ ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Previous Post Next Post