കെഎസ്ആർടിസി ബസില്‍ പെൺകുട്ടികളെ കടന്നുപിടിച്ചു; മധ്യവയസ്‌കൻ അറസ്റ്റില്‍




പൂന്തുറ(തിരുവനന്തപുരം): കെഎസ്ആർടിസി ബസിനുള്ളില്‍ സ്‌കൂള്‍വിദ്യാര്‍ഥിനികളെ കടന്നു പിടിക്കാൻ ശ്രമം. വെള്ളൈക്കടവ് ദീപുനിവാസില്‍ ദീപു (43) വിനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.

 '

വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.

Previous Post Next Post