ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം, സംഭവം പൊൻകുന്നം - പാലാ റോഡിൽ





കോട്ടയം : പൊൻകുന്നം - പാലാ റോഡിൽ വീണ്ടും രക്തച്ചൊരിച്ചിൽ. ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.

പൊൻകുന്നം കൊപ്രാക്കുളത്ത് ഉണ്ടായ വാഹനാപകടത്തിലാണ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.

രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.

 മഹീന്ദ്ര ഥാർ ജീപ്പും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ഓട്ടോറിക്ഷയിലെ യാത്രക്കാരാണ്.
അഞ്ച് പേരായിരുന്നു ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്.

പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാംലാൽ, തിടനാട് സ്വദേശി
മഞാങ്കൽ തുണ്ടത്തിൽ ആനന്ദ് എന്നിവരാണ് മരിച്ചത് .

ഗുരുതരമായി പരിക്കേറ്റ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി അഭിജിത്ത്, അരഈപ്പറമ്പ് സ്വദേശി അഭി എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കൾ ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

പൊൻകുന്നത്ത് നിന്നും കൂരാലി ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിൽ എതിരെ വന്ന ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇളങ്ങുളം സ്വദേശിയുടേതാണ് ജീപ്പ്. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.




Previous Post Next Post