കൊച്ചി : പാലാരിവട്ടം എസ്എച്ച്ഒ ജോസഫ് സാജന് സസ്‌പെന്‍ഷന്‍. പരാതിയില്‍ കൃത്യമായി കേസ് എടുക്കാത്തതിനും അന്വേഷണം നടത്താത്തതിനുമാണ് നടപടി.
പാടിവട്ടത്തെ യൂസ്ഡ് കാര്‍ വില്‍പ്പന കേന്ദ്രവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചെങ്കിലും ഒന്നിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജോസഫ് സാജന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡിസിപി ഇടപെട്ടാണ് പരാതികള്‍ അന്വേഷിച്ചത്. അന്വേഷണത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇക്കാര്യത്തില്‍ എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ കൃത്യവിലോപമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
കോവിഡ് കാലത്തായിരുന്നു പാടിവട്ടത്തെ യുസ്ഡ് കാര്‍ വില്‍പ്പന കേന്ദ്രവുമായി ബന്ധപ്പെട്ട് വ്യാപകമായി തട്ടിപ്പ് നടന്നത്. സ്ഥാപനത്തിന്റെ ഉടമ അമലുമായുള്ള മുന്‍പരിചയമാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനും അന്വേഷണം നടത്താതിരിക്കാന്‍ കാരണമായതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.