ആലപ്പുഴ: രാജസ്ഥാനില്‍ പട്രോളിങ്ങിനിടെ പാമ്പ് കടിയേറ്റ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്.
ജയ്സല്‍മേറില്‍ വച്ച് പട്രോളിങ്ങിനിടെയാണ് പാമ്പ് കടിയേറ്റത്. പുലര്‍ച്ചെ മൂന്നിനാണ് സംഭവമുണ്ടായത്. ഉടന്‍ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി പി പ്രസാദ് ഏറ്റുവാങ്ങി. തുടർന്നാണ് നാട്ടിലേക്ക് കൊണ്ടുപോയത്.