കോട്ടയം : ഹോട്ടലിൽ ഭക്ഷണം
കഴിക്കാനെത്തിയ കെ എസ് യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി.
മാന്നാനം കെ ഇ കോളജിലെ മുൻ ചെയർമാൻ തൊടുപുഴ സ്വദേശി ആന്റോ(23) ആണ് ആക്രമണത്തിന് ഇരയായത്.
തലയ്ക്ക് പരിക്കേറ്റ നിലയിൽ ആൻ്റോയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ കുടയംപടിയിലെ വാടകവീടിനു സമീപത്തെ ഹോട്ടലിനു മുന്നിലാണ് സംഭവം. വാടകവീട്ടിൽ എത്തിയ സംഘം അവിടെ ഉണ്ടായിരുന്ന മൂന്ന് കെ എസ് യു പ്രവർത്തകരെ മർദ്ദിച്ചതായും പരാതിയുണ്ട്. കോളജ് ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.