പാമ്പാടി വെള്ളൂരിൽ നിരവധി വീടുകൾക്ക് ഇടിമിന്നലേറ്റു ,, വീട്ടുപകരണങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു വൈകിട്ട് നാല് മണിയോട് കൂടിയായിരുന്നു അപകടം





പാമ്പാടി : പാമ്പാടി വെള്ളൂരിൽ വീടുകൾക്ക് ഇടിമിന്നലേറ്റു ഏഴാംമൈൽ ചെറു ദുർഗ്ഗാ  ക്ഷേത്രത്തിന് സമീപം മൈലാടിപ്പടിയിലാണ് വീടുകൾക്ക് മിന്നലേറ്റത് തങ്കച്ചൻ
ഇട്ടിയേടത്തിൻ്റെ വീടിനും സമീപം ഉള്ള വീടുകൾക്കുമാണ് ഇടിമിന്നലേറ്റത് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു അപകടം മിന്നലിൽ വീടിൻ്റെ വയറിംഗ് പൂർണ്ണമായും കത്തിയിട്ടുണ്ട്, വീടിനും, വീട്ടിലെ ഉപകരണങ്ങൾക്കും  നാശനഷ്ടങ്ങൾ സംഭവിച്ചു.വീടിന് സാരമായ നാശനഷ്ടം ഉണ്ട് മിന്നലിൽ വീടിൻ്റെ ടൈലുകൾ പൊട്ടി ,C C ക്യാമറ ഉൾപ്പെടെ ഉള്ള വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു  വൃക്ഷങ്ങൾക്കും മിന്നലേറ്റിട്ടുണ്ട് ആളപായമോ മറ്റ് അപകടങ്ങളോ ഇല്ല
Previous Post Next Post