കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിർത്തി യുവാക്കളുടെ പോർവിളി.. ബസിനുള്ളിൽ കടന്നും ബഹളം…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി. ഇന്നലെ രാത്രി കേശവദാസപുരത്ത്, പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിർത്തിയായിരുന്നു യുവാക്കളുടെ ആക്രമണം. ബസിന് കുറുകെ കാറോടിച്ച് തടസ്സം സൃഷ്ടിച്ചതിനെ തുടർന്ന് ഡ്രൈവറുമായി തർക്കമുണ്ടായി. പിന്നീട് ബസിനുള്ളിൽ കയറി യാത്രക്കാരുമായും സംഘർഷമുണ്ടായി.

ടൊയോട്ട ക്വാളിസ് വാഹനത്തിലാണ് യുവാക്കൾ എത്തിയത്. ബസിനുള്ളിൽ കയറിയ മറ്റൊരു യുവാവിനെ പുറത്തിറക്കി മർദിക്കാനാണ് യുവാക്കൾ ശ്രമിച്ചതെന്നാണ് ബസ് യാത്രക്കാർ പറഞ്ഞത്. ആക്രമണത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗത തടസം ഉണ്ടായി. വിഷയത്തിൽ കെ.എസ്.ആർ.ടി.സി പരാതി നൽകുമെന്നും അറിയിച്ചു.
Previous Post Next Post