എറണാകുളം: കാഞ്ഞൂർ തട്ടാൻ പടിയിൽ അതിഥി തൊഴിലാളി അമ്മയെയും മകളെയും കുത്തി പരിക്കേൽപ്പിച്ചു. പെരുമായൻ വീട്ടിൽ ലിജി മകളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് ആക്രമണത്തിൽ കുത്തേറ്റത്.
ബംഗാൾ സ്വദേശി ജുവലാണ് ആക്രമണം നടത്തിയത്. നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണ് പൊലീസ് പറഞ്ഞു.