തൃശൂരിൽ കാണാതായ വിദ്യാർഥി മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ

 


തൃശൂർ: തൃശൂരിൽ കാണാതായ വിദ്യാർഥിയെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുന്നത്തുപീടികയിൽനിന്ന് കാണാതായ കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോളാണ് മരിച്ചത്. ഒൻപത് വയസായിരുന്നു പ്രായം.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു ജോൺ പോൾ. സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരും വിയ്യൂർ പോലീസും തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വീടിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ മാലിന്യക്കുഴിയിൽ കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെെക്കിൾ ചവിട്ടുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് കരുതുന്നത്. കൊട്ടേക്കാട് എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ജോൺ പോൾ.


Previous Post Next Post