ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളിയായ നഴ്‌സ്‌ മരണമടഞ്ഞു.



ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളിയായ നഴ്‌സ്‌ മരണമടഞ്ഞു. വൈറ്റ് ചാപ്പല്‍ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഷിംജ ജേക്കബ് (35) ആണ് വിടപറഞ്ഞത്. എറണാകുളം നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സ്വദേശിനിയാണ്.


ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എന്‍എച്ച്എസ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് നാട്ടില്‍ അവധിയെടുത്തു എത്തിയതായിരുന്നു. പക്ഷെ ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ തേടും മുന്‍പേ ശനിയാഴ്ച കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സ്ട്രോക്കും തുടര്‍ന്ന് ഹൃദയാഘാതവും സംഭവിച്ചു. സ്റ്റുഡന്റ് വീസയില്‍ എത്തിയ ഷിംജ അഞ്ചു വര്‍ഷത്തോളം യുകെയില്‍ കഴിഞ്ഞിരുന്നു. പഠനത്തിന് ശേഷം ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഷിംജക്ക് കെയര്‍ ഹോമില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് വര്‍ക് വീസയില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് കഠിന പ്രയത്നങ്ങള്‍ക്ക് ഒടുവിലാണ് റോയല്‍ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ലഭിച്ചത്.


നോര്‍ത്ത് പറവൂര്‍ കൊട്ടുവള്ളി പഞ്ചായത്ത് കൂനമ്മാവ് വാര്‍ഡ് 11 ല്‍ കൊച്ചുതുണ്ടത്തില്‍ പരേതനായ ജേക്കബ്, ഫെന്‍സിറ്റ ജേക്കബ് (അലശകോടത്ത്, ഇടപ്പള്ളി) എന്നിവരാണ് മാതാപിതാക്കള്‍.

സഹോദരന്‍: ഷൈന്‍ ജേക്കബ്. സംസ്ക്കാരം കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയില്‍ നടത്തി. ജോലി സംബന്ധമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുള്ള ഷിംജയുടെ ആകസ്മിക മരണം യുകെ മലയാളികലെ ദുഃഖത്തിലാഴ്ത്തി.

Previous Post Next Post