കല്ലടയാറിന് സമീപത്തുള്ളവർ ജാ​ഗ്രതൈ... കനത്തമഴ, തെന്മല ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി


 

കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പരപ്പാർ അണക്കെട്ടിൻ്റെ ജലയനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തെന്മല ഡാമിൻ്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഉച്ചയ്ക്ക് 12 മണിയോടെ ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍വരെ പടിപടിയായി ഉയര്‍ത്തി. വെള്ളം കുടുതലായി കല്ലടയാറ്റിലേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡാമിൻ്റെ പരമാവധി ശേഷി 115.82 മീറ്ററാണ് ഇതിൽ കഴിഞ്ഞ ദിവസം 109. 34 മീറ്ററിലേക്ക് ജല നിരപ്പ് ഉയർന്നിരുന്നു. തെന്മല ഡാമിന് സമീപമുള്ള പ്രധാന പോഷക നദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ, ശെന്തുരുണി പ്രദേശങ്ങളിൽ മഴ തുടരുകയാണ്. ഇത് കാരണം മൂന്നിരട്ടി വെള്ളം ഡാമിലെക്ക് ഒഴുകിയെത്തുകയാണ്. ഈ സാഹചര്യത്തിലാണ് അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തിയത്. കല്ലടയാറ്റിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Previous Post Next Post