ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോയ്ക്ക് ഖത്തറിൽ തുടക്കമായി



ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോയ്ക്ക് ഖത്തറിൽ തുടക്കമായി. ലോകത്തെ 31 കാർ നിർമാതാക്കളാണ് ഷോയിൽ പങ്കെടുക്കുക. വാരാന്ത്യങ്ങളിൽ ഒഴികെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശനം നടത്താം. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ദോഹ ഡി.ഇ.സി.സിയിൽ നടക്കുന്ന അന്താരാഷ്ട്ര പ്രദർശനം ഉദ്ഘാടനം ചെയ്തു.
മക്ലാരൻ, പോർഷെ, ഔഡി, മെഴ്‌സിഡസ് ബെൻസ്, ലംബോർഗിനി തുടങ്ങിയ വമ്പൻമാരെല്ലാം പുതുപുത്തൻ മോഡലുകളുമായി ദോഹയിലുണ്ട് വിവിധ കമ്പനികളുടേതായി പത്തിലേറെ പുത്തൻ കാറുകളാണ് ഈ വേദിയിൽ അനാവരണം ചെയ്തത്. അഞ്ച് പുതിയ കമ്പനികൾ കാർവിപണിയിലേക്ക് രംഗപ്രവേശനം ചെയ്യുന്നു എന്നതും ജിംസ് ഖത്തറിന്റെ പ്രത്യേകതയാണ്.
മോട്ടോർ വാഹന വിപണിയിലെ പുത്തൻ ട്രെൻഡുകളും കസ്റ്റമൈസേഷൻ സാധ്യതകളുമെല്ലാം ജനീവ മോട്ടോർ ഷോ പങ്കുവെക്കുന്നു. ഒക്ടോബർ 14 വരെ നീളുന്ന പ്രദർശനത്തിൽ വാരാന്ത്യങ്ങളിൽ ഒഴികെ പ്രവേശനം സൌജന്യമാണ്. വാരാന്ത്യങ്ങളിൽ 50 റിയാലാണ് നിരക്ക്.
Previous Post Next Post