മതമൈത്രിയുടെ അപൂർവ്വത വിളിച്ചോതി പള്ളി പെരുന്നാളിന് ഫ്‌ളോട്ട് നിർമ്മിച്ച് കാരംസ് മച്ചാന്മാർ.


കഴക്കൂട്ടം : നമ്മുടെ കൊച്ചു കേരളം  പ്രകൃതി ദുരന്തങ്ങൾ പോലുള്ളവ മുഖാമുഖം കാണുമ്പോൾ  ജാതിയോ നിറമോ, വംശമോ,വർഗമോ നോക്കാതെ ഏവരും ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി മുന്നിട്ട് നിന്ന കാഴ്ച്ച നാം കണ്ടതാണ്. 
കേരളത്തിന്റെ മതമൈത്രി വിളിച്ചോതുന്ന തരത്തിൽ ഹൈന്ദവ ക്ഷേത്രങ്ങൾ ശുദ്ധീകരിക്കാനായി ഒരു കൂട്ടം മുസ്ലിം യുവാക്കൾ തേതൃത്വം നൽകിയതും, മുസ്ലിം പള്ളിയിൽ നാനാജാതി മതസ്തർക്കും അഭയം നൽകിയതും ക്രിസ്തീയ ദേവാലയങ്ങൾ പലതും ദുരിതാശ്വാസ ക്യാമ്പുകളായതും മലയാളികൾ കണ്ടതാണ്. എന്നാൽ ഇപ്പോഴിതാ മതമൈത്രിക്ക് ഒരപൂർവ സംഗമം തീർത്തിരിക്കുകയാണ് മേനംകുളം കിൻഫ്രക്ക് സമീപമുള്ള ഒരുകൂട്ടം ചെറുപ്പക്കാർ.പള്ളിപെരുന്നാളിന് യേശുവും,പരമശിവനും,മക്കയും ഉൾപ്പെട്ട ഫ്‌ളോട്ട് നിർമ്മിച്ചാണ് ഇവിടുത്തെ ഒരുകൂട്ടം മനുഷ്യർ വ്യത്യസ്തരായത്.
മേനംകുളം കിൻഫ്രയിൽ ജോലിനോക്കുന്ന സിജു ജോൺസൺ,അജി തങ്കച്ചൻ,ബെനിറ്റ്,കുഞ്ഞുമോൻ,പാപ്പച്ചൻ,റിനു,യേശുദാസ്,ബ്രിന്ദ,ബിനു എന്നീ ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച കാരംസ് മച്ചാന്മാരുടെ ആശയമാണ് ഈ മതമൈതി വിളിച്ചോതുന്ന ഫ്ലോട്ട്.മേനംകുളം കിൻഫ്രാ പാർക്കിന് മുന്നിൽ ആറാട്ടുവഴിപാലത്തിനടുത്താണ്  ഈ ഫ്‌ളോട്ട് നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിലെ മതേതരത്വത്തിന്റെ ഗുണമാണിതെന്നും മലയാളികൾ ഇങ്ങനെയാണെന്നും നാട്ടുകാർ പറയുന്നു.
Previous Post Next Post