മലപ്പുറം: മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പൽ യാത്രക്കിടെ കാണാതായി. ലൈബീരിയൻ എണ്ണ കപ്പലായ എംടി പറ്റ്മോസിന്റെ മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്. അബുദാബിയിൽ നിന്നു മലേഷ്യയിലേക്കുള്ള യാത്രക്കിടെയാണ് ഇദ്ദേഹത്തെ കാണാതായതെന്നു കപ്പൽ കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചു. തിരച്ചിൽ തുടരുകയാണ്.
ജബൽ ധാനയിൽ നിന്നു മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലർച്ചെ നാല് മണിക്കു ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാനായി കപ്പലിലെ മുറിയിൽ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ് കമ്പനി അധികൃതർ പറയുന്നത്.