ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ സഹായങ്ങൾക്ക് വിളിക്കേണ്ട നമ്പറും ഇമെയിൽ വിലാസവും അറിയിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

 


ന്യൂഡൽഹി : ഇസ്രായേൽ രൂക്ഷമായ യുദ്ധത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രാലയം. ഏത് സഹായത്തിനും എപ്പോഴും കൂടെയുണ്ടാകും എന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാനുള്ള നമ്പറും വി മുരളീധരൻ പങ്കുവെച്ചു.

ഇസ്രായേലിലെ ഇപ്പോഴത്തെ അവസ്ഥയിൽ അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രതയോടെ ഇരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു. പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണം എന്നും അദ്ദേഹം അറിയിച്ചു.

യുദ്ധസമാനമായ സാഹചര്യം നിലവിലുള്ളതിനാൽ അഭയ സുരക്ഷാ കേന്ദ്രങ്ങളുടെ സാമീപ്യമുള്ള ഇടങ്ങളിൽ കഴിയാൻ ശ്രമിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിയാനായി https://www.oref.org.il/en എന്ന വെബ്സൈറ്റ് നോക്കേണ്ടതാണ്. +97235226748 എന്ന നമ്പറിൽ വിളിക്കുകയോ cons1.telaviv@mea.gov.in എന്ന ഇമെയിലിലേക്ക് സന്ദേശം അയക്കുകയോ ചെയ്യണമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

Previous Post Next Post