ദേവീ കാര്‍ത്യായനീ പുരസ്‌കാരം തേരൊഴി രാമക്കുറുപ്പിന്

കുമാരനല്ലൂര്‍(കോട്ടയം) : കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നല്കി വരുന്ന ദേവീ കാര്‍ത്യായനീ പുരസ്‌കാരം ഈ വര്‍ഷം വൈക്കം ഉദയനാപുരം സ്വദേശി തേരൊഴി രാമക്കുറുപ്പിന് സമ്മാനിക്കും. കുമാരനല്ലൂര്‍ ദേവീക്ഷേത്ര ഊരാണ്മ യോഗത്തിന്റേതാണ് തീരുമാനം.

 മേള വിദ്വാനും കളമെഴുത്ത് ആചാര്യനുമാണ് രാമക്കുറുപ്പ്. കുമാരനല്ലൂരമ്മയുടെ ചിത്രം ആലേഖനം ചെയ്ത സുവര്‍ണ്ണ മുദ്രയും ഫലകവുമാണ് അദ്ദേഹത്തിനു സമ്മാനിക്കുന്നത്. 

നവംബർ 19ന് കൊടിയേറ്റിനു ശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് ദേവസ്വം ഭരണാധികാരി സി.എന്‍. ശങ്കരന്‍ നമ്പൂതിരി പുരസ്‌കാരം സമ്മാനിക്കും.
Previous Post Next Post