പാറശാലയിൽ ആനയുടെ കാലിൽ അള്ളുവച്ച് കിലോമീറ്ററുകൾ നടത്തിച്ചു. പാറശാലയിൽ നവരാത്രി ഘോഷയാത്രക്കിടെയാണ് സംഭവം. ആനയുടെ കാലുകൾക്ക് മുറിവേറ്റു. പാറശാല ശിവശങ്കരൻ എന്ന ആനയാണ് ക്രൂരത നേരിട്ടത്. ആന പ്രശ്നക്കാരൻ ആയതുകൊണ്ടാണ് അള്ളുവച്ച് നടത്തിയത് എന്ന് പാപ്പാന്മാർ പറഞ്ഞു.