കിടങ്ങൂർ : എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി ആനപ്പാറമല ഭാഗത്ത് കേസരി ഭവൻ വീട്ടിൽ രമേഷ് കുമാർ റ്റി.എസ്(62) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ എക്സൈസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ ചേർപ്പുങ്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന ആയുർവേദ ഫാർമസി സ്ഥാപനത്തിൽ നിന്നും ഓഫീസേഴ്സ് ടൈം മാഗസിൻ എന്ന പ്രസിദ്ധീകരണത്തിന്റെ ആവശ്യത്തിലേക്ക് എന്നു പറഞ്ഞു 2500 രൂപ തട്ടിയെടുത്ത് വ്യാജ രസീത് നൽകുകയായിരുന്നു. ഇതു കൂടാതെ ഇയാൾ കഴിഞ്ഞ മാസം വീണ്ടും ഇതേ ഫാർമസിയിൽ എത്തി 1000 രൂപ കൂടി വാങ്ങി വ്യാജ രസീത് നൽകുകയായിരുന്നു. വിവരം എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും ഇവർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയുമായിരുന്നു. തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് റ്റി.എസ്, എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് പുനലൂർ, ചിറ്റാർ എന്നീ സ്റ്റേഷനുകളിൽ സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കിടങ്ങൂരിൽ എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.
Jowan Madhumala
0
Tags
Top Stories