ലോക്സഭയിൽ വിജയ സാധ്യതക്ക് മുൻതൂക്കം; വയനാട്ടിൽ രാഹുൽ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും : കെ സി വേണുഗോപാൽ



ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ആരെങ്കിലും സ്ഥാനാർത്ഥിയാകുമെന്നോ, ഇല്ലെന്നോ പറയാൻ കഴിയില്ലെന്നും കെ.സി വേണുഗോപാൽ എംപി. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ വിജയ സാധ്യതക്കാണ് മുൻതൂക്കം നൽകുക. രാഹുൽ ഗാന്ധി സിറ്റിംഗ് സീറ്റായ വയനാട്ടിൽ മത്സരിക്കണോയെന്നും പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിൽ കോൺഗ്രസിനെതിരെ മത്സരിക്കാനുള്ള ആം ആദ്മി പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. എല്ലാ സീറ്റുകളിലും മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടിയില്ല. അശോക് ഗലോട്ടിനും സച്ചിൻ പൈലറ്റിനും അഭിമാന പോരാട്ടമാണ് തെരഞ്ഞെടുപ്പെന്നും വേണുഗോപാൽ വിശദീകരിച്ചു.
Previous Post Next Post