പാലാ പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയില്‍ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു.

വ്യാഴാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. 
അപകടത്തിൽ റോഡരികിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റ് പിക്കപ് ഇടിച്ച് ഒടിഞ്ഞുവീണു.
 റോഡരികിലെ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയുടെ ഭാഗവും തകര്‍ന്നു.
ഇടിച്ച ശേഷം വാഹനം തൊട്ട് അടുത്തുള്ള ഓടയിലേയ്ക്ക് മറിഞ്ഞു.  ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.  
കാഞ്ഞിരപ്പള്ളിയില്‍ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പിക്ക്അപ്പ് വാന്‍.
 വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത് ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു.ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം എന്നാണ് നിഗമനം.
Previous Post Next Post