നൂറിൽ നൂറ്; മെഡലുകളുടെ എണ്ണത്തിൽ സെഞ്ച്വുറി തികച്ച് ഭാരതം


ബെയ്ജിംഗ്: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ തിളക്കം. കബഡി മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം സ്വർണം സ്വന്തമാക്കി.

 ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തിക്കൊണ്ട് ആയിരുന്നു ഇന്ത്യൻ ടീമിന്റെ സുവർണ നേട്ടം. ഇതോടെ മെഡലുകളുടെ എണ്ണത്തിൽ രാജ്യം സെഞ്ച്വുറി തികച്ചു.

ഇന്ന് നടന്ന മത്സരങ്ങളിൽ കബഡിയ്ക്കുൾപ്പെടെ മൂന്ന് സ്വർണമാണ് ഇന്ത്യ നേടിയിട്ടുള്ളത്. അമ്പെയ്ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ ഇന്ത്യ സ്വർണവും വെള്ളിയും നേടി. ഓജസ് പ്രവീണാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഫൈനലിൽ എതിരാളിയായ അഭിഷേക് വെള്ളിയും നേടി.

 വനിതകളുടെ കോമ്പൗണ്ട് ഇനത്തിൽ ജ്യോതി സുരേഖ വെന്നവു ആണ് ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയത്. ഇത്തവണത്തെ ഗെയിംസിൽ ജ്യോതി സ്വന്തമാക്കുന്ന മൂന്നാമത്തെ സ്വർണമാണ് ഇത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ അതിഥി സ്വാമി വെങ്കലവും നേടി.


ഇതുവരെ 25 സ്വർണ മെഡലുകളാണ് ഇന്ത്യ നേടിയത്. 35 വെള്ളിയും 40 വെങ്കല മെഡലും നേടി. ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡലുകൾ സ്വന്തമാക്കുന്നത്. അഞ്ച് വർഷം മുൻപ് ജക്കാർത്തയിൽ നേടിയ 70 മെഡലുകൾ ആയിരുന്നു ഇന്ത്യയുടെ റെക്കോർഡ്.
Previous Post Next Post