ഇടുക്കി: ഇടുക്കി രൂപതയിൽ ഇതാദ്യമായി ഒരു വൈദികൻ ബി ജെ പിയിൽ അംഗമായി. കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യക്കോസ് മറ്റമാണ് ബി ജെ പിയിൽ ചേർന്നത്. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് വൈദികനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്.
ഇടുക്കി രൂപതയിലെ വൈദികൻ ബിജെപി അംഗം
Jowan Madhumala
0
Tags
Top Stories