തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് ലത്തീൻസഭാ വികാരി യൂജിൻ പെരേര.
ഒരു ക്രെയിൻ വന്നതിന് ഇത്രയും വലിയ ഉദ്ഘാടന മാമാങ്കം വേണോയെന്ന് അദ്ദേഹം ചോദിച്ചു. വിഴിഞ്ഞത്ത് പൂർത്തിയായത് അറുപത് ശതമാനം പണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പ്രഖ്യാപിച്ച ആശ്വാസ പരിപാടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. മത്സ്യത്തൊഴിലാളികൾ കരിദിനം പ്രഖ്യാപിച്ചപ്പോൾ മന്ത്രിമാർ ഓട്ടം തുടങ്ങിയെന്നും യൂജിൻ പെരേര കുറ്റപ്പെടുത്തി.