ഇസ്രയേൽ ഹമാസ് വിഷയത്തിൽ ജോർദാൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി


ന്യൂഡൽഹി : ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാൻ രാജാവുമായി ചർച്ച നടത്തി. 

മാനുഷിക വിഷയങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കാനും സംയുക്ത നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തതായി മോദി എക്സിൽ കുറിച്ചു.

 പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും വിലയിരുത്തിയതായി നരേന്ദ്രമോദി അറിയിച്ചു. സാധാരണക്കാർ മരിച്ചുവീഴുന്നതിലുള്ള ആശങ്കയും ഇരു രാജ്യങ്ങളും പങ്കുവച്ചു.

അതേസമയം ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ നടപടി മൂന്നുമാസം വരെ നീണ്ടേക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കിയത്. ഹമാസിനെ ഇല്ലാതാക്കിയെ നടപടികള്‍ അവസാനിപ്പിക്കുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമസേനയുടെ നടപടികള്‍ സംബന്ധിച്ച് വിലയിരുത്താന്‍ എത്തിയതായിരുന്നു യോവ് ഗാലന്റ്.
Previous Post Next Post