പണം നൽകിയാൽ സർക്കാർ ജോലി…എൻ.സി.പി നേതാവിന്റെ ഫോൺ സംഭാഷണം പുറത്ത്….


കൊച്ചി: പണം നൽകിയാൽ സർക്കാർ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന എൻ.സി.പി നേതാവിന്റെ ഫോൺ സംഭാഷണം പുറത്ത്. എൻ സി.പി വയനാട് ജില്ലാ പ്രസിഡന്റ് പ്രേമാനന്ദനാണ് സർക്കാർ ജോലിക്കായി ലക്ഷങ്ങൾ ആവശ്യപെടുന്നത്.

എൻ.സി.പി വയനാട് ജില്ലാ പ്രസിഡന്റും ഔദ്യോഗിക വിഭാഗം നേതാവുമായ കെ.ബി പ്രേമാനന്ദനാണ് ലക്ഷങ്ങൾ നൽകിയാൽ സർക്കാർ ജോലി വാങ്ങിനൽകാമെന്ന് ഉറപ്പുനൽകുന്നത്. സർക്കാറിന് കീഴിലുള്ള ബോർഡുകളിൽ ക്ലർക്ക് തസ്തികക്ക് 18 ലക്ഷവും പ്യൂണിന് 13 ലക്ഷവും നൽകിയാൽ ജോലി ഉറപ്പെന്ന് പ്രേമാനന്ദൻ വാഗ്ധാനം ചെയ്യുന്നു. സർക്കാർ വകുപ്പുകൾക്ക് പുറമെ നാഷണലൈസ്ഡ് ബാങ്കുകളിലും ജോലിയുണ്ട് അതിന് 18 ലക്ഷം നൽകണമെന്നും പറയുന്നു.
Previous Post Next Post