ജലസംഭരണി നിർമ്മിക്കാനായി കുഴിയെടുത്തു ; കണ്ടെത്തിയത് മഹാവിഷ്ണുവിന്റെ വർഷങ്ങൾ പഴക്കമുള്ള സ്വർണ്ണവിഗ്രഹം


ജലസംഭരണി നിർമ്മിക്കാനായി കുഴിയെടുത്തപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച്ച. കുഴിയിൽ മഹാവിഷ്ണുവിന്റെ സ്വർണ്ണവിഗ്രഹം . പുരൻപൂർ തഹസിൽ പ്രദേശത്തെ ചന്ത് ഫിറോസ്പൂർ ഗ്രാമത്തിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. വിഗ്രഹം കണ്ടെത്തിയോടെ നിർമാണജോലി ചെയ്തിരുന്നവർ നാട്ടുകാരെ വിളിച്ചുചേർക്കുകയായിരുന്നു.

ജലസംഭരണി നിർമ്മിക്കുന്നതിനായി ഇവിടെ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നുണ്ടായിരുന്നു . ഇതിനിടെ സമീപത്തുണ്ടായിരുന്ന കുട്ടികളാണ് മണ്ണിനടിയിൽ തിളങ്ങുന്ന വസ്തു കണ്ടത് . തുടർന്ന് തൊഴിലാളികൾ മണ്ണ് നീക്കം ചെയ്തതോടെ വിഗ്രഹം കണ്ടെത്തി. വിവരമറിഞ്ഞ് സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരും എത്തി. ഗ്രാമവാസികൾ വിഗ്രഹത്തെ ആരാധിക്കാനും തുടങ്ങി. വർഷങ്ങൾ പഴക്കമുള്ളതാകാം വിഗ്രഹമെന്നാണ് സൂചന.
Previous Post Next Post