ലണ്ടൻ : ഹമാസിനെ നേരിടാൻ ഇസ്രായേലിന് ഒപ്പം ബ്രിട്ടണും. കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രമേഖലയിൽ ബ്രിട്ടൺ നാവികസേന യുദ്ധ കപ്പലുകൾ വിന്യസിക്കും. ഇതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നാവിക സേനയ്ക്ക് നിർദ്ദേശം നൽകി.
അടുത്ത ദിവസം തന്നെ കപ്പൽ സമുദ്രമേഖല യിലേക്ക് പുറപ്പെടുമെ ന്നാണ് റിപ്പോർട്ടുകൾ. ഇതുവഴിയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം ഉൾപ്പെടെ പ്രതിരോധിക്കുകയും സുരക്ഷ ഉറപ്പാക്കുക യുമാണ് ലക്ഷ്യം.
അതിർത്തിയിൽ കപ്പൽ പട്രോളിംഗ് നടത്തും. ഇതിന് പുറമേ മേഖലയിൽ വ്യോമ നിരീക്ഷണവും നടത്തും.
എർഎഫ്എ ലൈം ബേയ്, ആർഎഫ് എ അർഹുസ് എന്നീ കപ്പലുകലാണ് വിന്യസിക്കുന്നത്. പി8 യുദ്ധ വിമാനം ആണ് വ്യോമ നിരീക്ഷണ ത്തിനായി വിന്യസിക്കുക. ഇതിന് പുറമേ നാവിക സേനയുടെ മൂന്ന് ഹെലികോപ്റ്ററുകളും വിന്യസിക്കും.
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാൻ സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ബ്രിട്ടൺ അറിയിച്ചിട്ടുണ്ട്.
നിലവിലെ ഭീകരത ഒരിക്കലും ആവർത്തിക്കാതിരിക്കാൻ സാദ്ധ്യമായത് എല്ലാം ചെയ്യണമെന്ന് ഋഷി സുനക് പറഞ്ഞു. ഇസ്രായേലിന് ആവശ്യമായ സൈനിക- നയതന്ത്ര സഹായങ്ങൾ നൽകും. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പങ്കാളികളെ പിന്തുണ യ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.