വന്ദേഭാരത്തിന് ചെങ്ങന്നൂരിൽ സ്വീകരണം നൽകി

 
വന്ദേഭാരത്തിന് ചെങ്ങന്നൂരിൽ സ്വീകരണം. ആദ്യമായി ചെങ്ങന്നൂർ സ്റ്റേഷനിൽ നിർത്തുന്ന വന്ദേഭാരത്തിന് നാട്ടുകാർ സ്വീകരണം നൽകി. കേന്ദ്രസഹമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരണത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെ 6.53നാണ് ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയത്. രണ്ടു മിനുട്ട് നിര്‍ത്തിയശേഷം 6.55ന് യാത്ര തിരിച്ചു. പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ട്രെയിനിനെ വരവേറ്റത്.

അതേസമയം വന്ദേഭാരത്തിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതിയിൽ നടപടി. റെയിൽവേ ടൈംടേബിൾ പരിഷ്കരിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
Previous Post Next Post