നേപ്പാളിൽ വീണ്ടും ഭൂചലനം


ഭീതി വിതച്ച് നേപ്പാളിൽ വീണ്ടും ഭൂചലനം. തലസ്ഥാനമായ കാഠ്മണ്ഡുവിനു സമീപമാണ് ഭൂചലനം ഉണ്ടായത്. ഇന്ന് പുലർച്ചെ 4:17ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച്, റിക്ടർ സ്കെയിലിൽ 4.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം.
Previous Post Next Post