പാലക്കാട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



പാലക്കാട്: പൊൽപ്പുള്ളിയിൽ മുറിയ്ക്കുള്ളിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.

 വേർകാലി സ്വദേശി ഷാജുവിന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഷാജുവും കുടുംബവും രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഷാജുവി ന്റെ സുഹൃത്ത് ഏതാനും ദിവസങ്ങൾ ക്ക് മുൻപ് വാങ്ങിയ മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.

 ഫോൺ ഉപയോഗിച്ച് നോക്കാനായി ഷാജുവിന് നൽകിയതായിരുന്നു സുഹൃത്ത്. എന്നാൽ പനി പിടിച്ച് കിടന്നതിനാൽ ഇത് തിരികെ നൽകാൻ കഴിഞ്ഞില്ല.

ചാർജ് തീർന്നതിനെ തുടർന്ന് ഫോൺ കിടപ്പു മുറിയിൽ കുത്തിവച്ച് ഷാജു പുറത്തേക്ക് ഇറങ്ങി. ഇതിന് തൊട്ട് പിന്നാലെ ഉഗ്രശബ്ദം കേൾക്കുകയായിരുന്നു. ഇതേ തുടർന്ന് 
നോക്കിയപ്പോൾ മുറി കത്തുന്നതാണ് കണ്ടത്.

ഇലക്ട്രിഷ്യനായ ഷാജു ഉടൻതന്നെ വൈദ്യുതി കണക്ഷൻ വിഛേദി ക്കുകയും വെള്ളം പമ്പ് ചെയ്ത തീ അണയ്ക്കു കയായിരുന്നു.

ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് ഷാജുവിന്റെ താമസം. സംഭവ സമയം ഇവരാരും തന്നെ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നില്ല. അതേസമയം തീ അണയ്ക്കുന്നതിനിടെ ഷാജുവിന്റെ മുതുകിൽ പൊള്ളലേറ്റു. സംഭവത്തിൽ 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടാ യതായി ഷാജു പറഞ്ഞു.
Previous Post Next Post