തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. വെഞ്ഞാറമൂട് സ്വദേശി അമൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യാശ്രമം എന്നാണ് ആരോപണം. എ.സി ടി.കെ ഗണേശൻ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. സഹപ്രവർത്തകരാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
എസ്എപി ക്യാമ്പിൽ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു പിന്നിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം
Jowan Madhumala
0