അജ്ഞാത നമ്പരുകളില്‍നിന്നുള്ള വാട്ട്‌സാപ്പ് കോളുകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി കേരളാ പോലീസ്


തിരുവനന്തപുരം: അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള വാട്ട്‌സ് ആപ്പ് കോളുകള്‍ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുമായി കേരളാ പോലീസ്. വാട്സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കോള്‍ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. 

ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നയാളുടെ മുഖം സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തശേഷം മുഖംകൂടി ഉള്‍പ്പെടുത്തി നഗ്നവീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് തട്ടിപ്പു സംഘങ്ങള്‍ പണം ആവശ്യപ്പെടുന്നത്. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചുനല്‍കാറുണ്ടെന്നും പോലീസ് പറഞ്ഞു. 

ഒരിക്കലും ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങാതിരിക്കുക. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള വാട്ട്സ് ആപ്പ് കോളുകള്‍ പരമാവധി ഒഴിവാക്കി നമ്പറുകള്‍ ബ്ലോക്ക് ചെയ്യണം. സ്വയം വഞ്ചിതരാകാതിരിക്കാന്‍  പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് അറിയിച്ചു
Previous Post Next Post