ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ പ്രതി പിടിയിൽ

 
കോഴിക്കോട്: കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി ഷിബുവിനെ കസ്റ്റ‍ഡിയിലെടുത്തതായി പൊലീസ്. പാറമല സ്വദേശി ബിന്ദുവിനെയും അമ്മ ഉണ്ണിയാതയെയുമാണ് ബിന്ദുവിന്റെ ഭർത്താവ് ഷിബു ഇന്ന് രാവിലെ ആറ് മണിയോടെ ആക്രമിച്ചത്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.

രാവിലെ 6 മണിയോടെയാണ് വീടിന് സമീപത്തെ ശുചിമുറിയുടെയരികിൽ ഒളിച്ചിരുന്ന ഷിബു ഭാര്യ ബിന്ദുവിനെ അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിച്ചത്. കൈയിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് ഇവരുടെ കഴുത്തിനും തലയ്ക്കും വെട്ടി. ബിന്ദുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയേയും പ്രതി ആക്രമിച്ചു. ഇയാളുടെ വെട്ടേറ്റ് ഉണ്ണിയാതയുടെ വിരൽ അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം കോടഞ്ചരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡി.കോളേജിലും പ്രവേശിപ്പിച്ചു.
Previous Post Next Post