പത്തനാപുരം ഗാന്ധിഭവനിൽ അമ്മമാർക്കായി അമ്മവീട്



പത്തനാപുരം : ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ഇരുപത് അമ്മമാർക്ക് താമസിക്കാൻ പാകത്തിൽ പുതുതായി നിർമ്മിച്ച അമ്മവീടിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു.

 മാതാവ് പാലയ്ക്കൽ കുട്ടിയമ്മയുടെ ഓർമ്മക്കായി മകൻ ഗംഗാധരൻ ശ്രീഗംഗയാണ് അമ്മവീട് നിർമ്മിച്ച് നൽകിയത്.

 ഇപ്പോൾ 25 പുരുഷൻമാരാണ് ഇവിടെ താമസിക്കുന്നത്. ഇവിടേക്കാണ് 20 അമ്മമാർകൂടി താമസത്തിന് എത്തുന്നത്. ആദ്യ പടിയായി നാല് അമ്മമാരെ ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാരാജൻ കൈപിടിച്ച്‌ അമ്മവീട്ടിലേക്ക് സ്വീകരിച്ചു. 

ചടങ്ങിൽ പത്തനാപുരം ഗാന്ധി ഭവൻ ചെയർപേഴ്സൺ അഡ്വ. ഷാഹിനാ കമാൽ അദ്ധ്യക്ഷയായി. പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ: പുനലൂർ സോമരാജൻ അനുഗ്രഹപ്രഭാഷണംവും എം.എസ്.അരുൺ കുമാർ എം എൽ എ മുഖ്യപ്രഭാഷണവും നടത്തി. 

ഗാന്ധിഭവൻ ദേവാലയം വികസന സമിതി ചെയർമാൻ എം.ജി.മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി അഡ്വ.ഡി. വിജയകുമാർ, ഉപദേശക സമിതി ജനറൽ സെക്രട്ടറി ജോജി ചെറിയാൻ, വൈസ് ചെയർമാൻ എ.ആർ. വരദരാജൻ നായർ, പി.ആർ.ഒ കല്ലാർ മദനൻ, വൈസ് ചെയർമാൻ പ്രൊഫ. മുരളീധരക്കുറുപ്പ്, ഡോ.പി.കെ.ജനാർദനക്കുറുപ്പ്, കെ.ആർ.പ്രഭാകരൻ നായർ ബോധിനി, ആയാപറമ്പ് രാമചന്ദ്രൻ, സുരേഷ്കുമാർ ഭട്ടതിരിപ്പാട്, ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ, പി.വിശ്വംഭരപ്പണിക്കർ, മജീഷ്യൻ സാമ്രാജ് എന്നിവർ സംസാരിച്ചു.

 പ്രൊഫ.കെ.എൻ.ഗോപാലകൃഷ്ണ കുറുപ്പ്, സുരേഷ് കുമാർ ഭട്ടതിരിപ്പാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗാന്ധിഭവൻ ദേവാലയം ഉപദേശകസമിതി ചെയർമാൻ മുരളീധരൻ തഴക്കര സ്വാഗതവും ഡയറക്ടർ ഗംഗാധരൻ നന്ദിയും പറഞ്ഞു.

Previous Post Next Post