മീനടം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിലൂടെ ഗ്രാമസഭയിൽ തിരഞ്ഞടുത്ത ബി.പി.എൽ കുടുംബാംഗങ്ങളായ വ്യക്തിഗത കുടുംബാംഗങ്ങൾക്ക് കട്ടിൽ വിതരണം നടത്തി



 മീനടം :  , മീനടം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിലൂടെ ഗ്രാമസഭയിൽ തിരഞ്ഞടുത്ത ബി.പി.എൽ കുടുംബാംഗങ്ങളായ വ്യക്തിഗത കുടുംബാംഗങ്ങൾക്ക് കട്ടിൽ വിതരണം ശ്രീ. ചാണ്ടി ഉമ്മൻ. MLA ഉത്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചാ പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ. അംഗം. ശ്രീമതി രാധാ വി.നായർ ബ്ലോക്ക് പഞ്ചാ. അംഗം സിന്ധു വിശ്വൻ. പഞ്ചായത്ത് സ്ഥിരം സമിതി അക്ഷൻമാരായ പി.എം. സ്കറിയ. റജി ചാക്കോ , പഞ്ചാ അംഗങ്ങളായ പ്രസാദ് നാരായണൻ , അർജ്ജുൻ മോഹൻ , മഞ്ജു ബിജു,, രമണി ശശിധരൻ, ലാലി വർഗീസ്, ലീൻ മാത്യു . . പഞ്ചാ. സെക്രട്ടറി .പി.ജി.പ്രദീപ്, അംഗണവാടി സൂപ്പർവൈസർ മായ എന്നിവർ സംസാരിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ 39 അംഗങ്ങൾക്കാണ് കട്ടിലുകൾ വിതരണം ചെയ്തത്.
Previous Post Next Post