കലാപീഠം വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കും: അഡ്വ.കെ. അനന്തഗോപന്‍

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കലാപീഠങ്ങളില്‍നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 80 ശതമാനം നിയമനം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍.  ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഉത്തരമേഖല സമ്മേളനവും എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് തുറവൂര്‍ പ്രേംകുമാറിന്റെ യാത്രയയപ്പു കണ്‍വന്‍ഷനും കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ദേവസ്വം ബോര്‍ഡിലെ ശാന്തി നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പരിഹരിച്ച് പുതിയ വിജ്ഞാപനം ഇറക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  തുറവൂര്‍ പ്രേംകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ഡി.സി.സി. വൈസ്പ്രസിഡന്റ് അഡ്വ. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ബിജു വി. നാഥ്, ലിജു പാവുമ്പ, ഉപരക്ഷാധികാരികളായ എം.വി. ഗോപകുമാര്‍, കൃഷ്ണകുമാര വാര്യര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജയരാജ് തൃക്കാരിയൂര്‍, വടവാതൂര്‍ ജി. ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് സുധീഷ് ഏറ്റുമാനൂര്‍, മാവേലിക്കര പ്രദീപ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ തിരുവരങ്ങിന്റെ ആഭിമുഖ്യത്തില്‍ ലയതരംഗം ക്ലാസിക്കല്‍ ഫ്യൂഷനും ഉണ്ടായിരുന്നു. ഉത്തരമേഖല സെക്രട്ടറി പാമ്പാടി സുനില്‍ശാന്തി സ്വാഗതവും, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. അനൂപ് നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post