പള്ളിക്കത്തോട്ടിൽ വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.



 കോട്ടയം : വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പത്തനംതിട്ട  സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  പത്തനംതിട്ട ചുങ്കപ്പാറ ഭാഗത്ത് കല്ലുമാടിക്കൽ  വീട്ടിൽ   ജിബിൻ മാർട്ടിൻ ജോൺ   (26) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിധവയായ വീട്ടമ്മയുമായി  സമൂഹമാധ്യമത്തിലൂടെ സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം.പി , എസ്.ഐ രമേശൻ,  എ.എസ്.ഐ റെജി ജോൺ  , സി.പി.ഓ മാരായ മധു, പ്രദീപ് അപ്പുക്കുട്ടൻ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post