കിടങ്ങൂർ: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കുളക്കട ഭാഗത്ത് അമ്പിളിവിലാസം വീട്ടിൽ മഹേഷ് (32) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2019 ൽ കിടങ്ങൂരുള്ള എലഗൻസ് ഹോട്ടലിന് സമീപം വച്ച് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു.