കരാറുകാരനെ അപായപ്പെടുത്താൻ ശ്രമിച്ച കൗൺസിലറെ അറസ്റ്റ് ചെയ്തു



പാലക്കാട്: കരാറുകാരനെ അപായപ്പെടുത്താൻ ശ്രമിച്ച കേസില്‍ ചെറുപ്പുളശ്ശേരിയിൽ ലീഗ് കൗൺസിലറെ അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി നഗരസഭയിലെ മുസ്ലിം ലീഗ് പ്രതിനിധി പി. മൊയ്തീൻ കുട്ടിയെയാണ് ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ ആറിന് ഒറ്റപ്പാലം റോഡിലെ തൃക്കടീരിയിൽ വെച്ച് ഗോപാലകൃഷണൻ എന്നയാളെ ആക്രമിച്ച കേസിലാണ് മൊയ്‌ദീൻ കുട്ടി അറസ്റ്റില്‍ ആയത്.

ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം ഗോപാലകൃഷ്ണനെ ആക്രമിച്ച് പണവും ബൈക്കും മൊബൈൽ ഫോണുകളും കവർന്നിരുന്നു. ക്വട്ടേഷൻ സംഘത്തെ പുറത്തു നിന്ന് നിയന്ത്രിച്ചതും മുഖ്യ സൂത്രധാരനും മൊയ്തീൻ കുട്ടി ഉൾപ്പെടെ മൂന്ന് പേർ ആണെന്ന് പൊലീസ് കണ്ടെത്തി.ഹൈക്കോടതി മൊയ്തീൻകുട്ടിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കർശന ഉപാധികളോടെ വിട്ടയച്ചു.
Previous Post Next Post