മതസംഘടനകള്‍ നന്നായി പ്രവര്‍ത്തിക്കണം, സിപിഎമ്മിനെ സഹായിച്ച് തട്ടത്തിന് പിന്നിലൊളിക്കരുത് - പി എം എ സലാം



മലപ്പുറം : സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ മുസ്ലിംലീഗും സമസ്തയും തമ്മില്‍ ഉടലെടുത്ത ഭിന്നതയില്‍ നിലപാടിലുറച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.

 മുസ്ലിം ലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും വ്യാജ ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തുവന്നാല്‍ അവര്‍ക്കെതിരെ മുസ്ലിംലീഗ് ശക്തമായ രീതിയില്‍ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മുക്കത്ത് വയനാട് പാര്‍ലമെന്റ് മണ്ഡലം മുസ്ലിംലീഗ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സലാം.

മതസംഘടനയായാലും സാംസ്‌കാരിക സംഘടനയായാലും ലീഗിന്റെ നിലപാട് പറയും. താന്‍ പറയുന്നത് ഒരു സംഘടനയ്ക്ക് എതിരല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരു പറഞ്ഞ് ചിലര്‍ സഖാക്കളെ സഹായിക്കാന്‍ അപ്പുറത്ത് പണിയെടുക്കുകയാണെന്നും സലാം പറഞ്ഞു. 

അതേസമയം, പി.എം.എ. സലാമിനെതിരേ സമസ്ത മുശാവറ യോഗം നിലപാട് കടുപ്പിച്ചു. ജിഫ്രി തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ സാദിഖലി തങ്ങളെ കണ്ട് പരാതിപ്പെടാന്‍ മുശാവറ യോഗം തീരുമാനിച്ചു.
Previous Post Next Post